പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമം

പള്ളിക്കത്തോട്: (www.kvartha.com 21.01.2019) പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമം. കരച്ചില്‍ കേട്ട് പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തിയ യുവാവിന് നാടിന്റെ ആദരം.

പള്ളിക്കത്തോടില്‍ തമിഴ്‌നാട് സ്വദേശി അപായപ്പെടുത്താന്‍ ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന ജിംസണ്‍ എന്ന യുവാവാണ് രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

 Man arrested for trying to attacking girl, Crime, Criminal Case, Molestation attempt, Arrested, attack, Police, Court, Remanded, News, Kerala.

സുഹൃത്തിനെ വീട്ടില്‍ വിടാന്‍ ജിംസണ്‍ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് തനിച്ച് നടക്കുമ്പോഴാണ് പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസണ്‍ നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി നോക്കുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെ ഓടി ജിംസണ്‍ ഇയാളെ കീഴടക്കി.

വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പോലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ (38) കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ പോക്കറ്റില്‍ നിന്നു ബ്ലേഡ് കണ്ടെടുത്തു. ജിംസണ്‍ നടത്തിയ സാഹസിക ശ്രമമാണ് വിദ്യാര്‍ത്ഥിനിക്കു തുണയായത്.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച ജിംസണെ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക അനുമോദിച്ചു. ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ സ്വദേശിയാണ് ജിംസണ്‍ ജോസഫ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for trying to attacking the girl, Crime, Criminal Case, Molestation attempt, Arrested, attack, Police, Court, Remanded, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?