ചെമ്പിരിക്കയിലെ ഹാജി സി.എ മഹ്മൂദ് മുസ്‌ലിയാര്‍ നിര്യാതനായി
കാസര്‍കോട് (www.evisionnews.co): പ്രമുഖ മതപണ്ഡിതനും നാല്‍പത് വര്‍ഷത്തോളം ചെമ്പിരിക്ക ജുമാ മസ്ജിദ് ഇമാമുമായിരുന്ന മുക്രി മഹമൂദ് മുസ്്‌ലിയാര്‍ എന്ന ഹാജി സി.എ മഹ്്മൂദ് മുസ്്‌ലിയാര്‍ (76) നിര്യാതനായി. ദിറായത്തുല്‍ ഇസ്‌ലാം മദ്രസ സദര്‍ മുഅല്ലിം, ചെമ്പിരിക്ക ദര്‍സ് അസിസ്റ്റന്റ്് മുദരിസ്, മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം, ഹിദായത്തുല്‍ മുസ്‌ലിമീന്‍ സംഘം സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.
ചെമ്പിരിക്ക ഗവ. യു.പി സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെയും പുറംനാടുകളിലെയും നൂറുകണക്കിന് ശിഷ്യരുടെ ഗുരുവാണ്. പ്രമുഖ പണ്ഡിതരായ കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാര്‍, കട്ടക്കാല്‍ ഇബ്രാഹിം മുസ്്‌ലിയാര്‍, ഖാസി സി. മുഹമ്മദ് മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുക്കളാണ്.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അബ്ദുറഹ്മാന്‍ (ഷാര്‍ജ), അബ്ദുല്ല, അഷ്‌റഫ്, ഇബ്രാഹിം, കബീര്‍ (എല്ലാവരും ഗള്‍ഫ്), ബീഫാത്തിമ, റാബിയ, സഫിയ, മറിയം, മിസ്രിയ. മരുമക്കള്‍: ഇ.കെ മുഹമ്മദ്, ടി.എം.എ റഹ്്മാന്‍ തുരുത്തി, അബ്ദുറഹ്്മാന്‍, എസ്.ടി ഹമീദ്, അബ്ദുറഹ്്മാന്‍, സുഹ്‌റ, ആയിഷ, ആയിഷ, സൈനബ, സൗദ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് സാലി, നഫീസ.
Powered by Info News For You
Comments
Post a Comment