സി പി എം ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിനു നേരെ അക്രമം; ബസ് കാത്തിരിപ്പു കേന്ദ്രം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി
പള്ളിക്കര: (www.kasargodvartha.com 03.01.2019) സി പി എം ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിനു നേരെ ബി ജെ പി- ആര്‍ എസ് എസ് അക്രമം. സി പി എം കൂട്ടക്കനി ബ്രാഞ്ച് ഓഫീസായ പി ഗോവിന്ദന്‍ സ്മാരക മന്ദിരമാണ് അക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ ചേറ്റുകുണ്ട്, പൂച്ചക്കാട് ചിറക്കല്‍, തൊട്ടി കിഴക്കേക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പ്രകടനവമായെത്തിയ അമ്പതോളം വരുന്ന ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഓഫീസിന് നേരെ വ്യാപകമായി കല്ലേറ് നടത്തിയത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ഗ്രന്ഥായം ആന്‍ഡ് വായനശാലയക്ക് നേരെയും അക്രമണമുണ്ടായി. സമീപത്തെ സി പി എം പ്രവര്‍ത്തകരുടെ വീടിന് നേരെയും കല്ലേറുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ പിന്‍മാറുകയായിരുന്നു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിരാമന്‍ എം എല്‍ എ അക്രമത്തില്‍ തകര്‍ന്ന ഓഫീസ് സന്ദര്‍ശിച്ചു.
പെരുമ്പള വിഷ്ണുപ്പാറയിലെ എസ് വി സുകുമാരന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രവും പെരുമ്പള കണ്ടടുക്ക എ കെ ജി ഗ്രന്ഥാലയത്തിന്റെ ചുമരും കരി ഓയില്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. രണ്ടാഴ്ച മുമ്പാണ് ഈ കാത്തിരിപ്പ് കേന്ദ്രം പേയ്ന്റ് അടിച്ച് വൃത്തിയാക്കിയത്. അരമങ്ങാനത്ത് വനിത മതിലിന്റെ പ്രചരണമുള്ള ചുമരും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Top-Headlines, Harthal, CPM, Attack against CPM Branch office
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment