ഹാരിസന്‍ എസ്റ്റേറ്റ് കേസില്‍ കുത്തകകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം കോടതികളില്‍ തോറ്റ് കൊടുക്കുകയാണെന്ന് വി എം സുധീരന്‍
കാസര്‍കോട്: (www.kasargodvartha.com 26.01.2019) ഹാരിസന്‍ എസ്റ്റേറ്റ് കേസില്‍ കുത്തകകളെ സഹായിക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം കോടതികളില്‍ തോറ്റ്‌കൊടുക്കുകയാണന്നു കെ പി സി സി മുന്‍ പ്രസിഡണ്ട് വി എം സുധീരന്‍ ആരോപിച്ചു. കാസര്‍കോട് ഗസ്റ്റ് ഹൌസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായി കൈപ്പിടിയില്‍ വച്ചിരിക്കുന്ന സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി ഹാരിസന്‍ പോലുള്ള കുത്തകകള്‍ക്ക് നകുന്നതിനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. നിവേതിത കമ്മീഷന്‍, മനോഹരന്‍ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനുകളുടെ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും സിംഗിള്‍ ബെഞ്ച് വിധിയൊക്കെ സര്‍ക്കാരിന് അനുകൂലമായി ഉണ്ടായിട്ടും അതൊന്നും കോടതിയില്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കാതെ അവര്‍ക്ക് ഉടമസ്ഥാവകാശം ചാര്‍ത്തിക്കൊടുക്കാനുള്ള നീക്കമാണ് നടന്നത്.
അതിന്റെ ഭാഗമായാണ് അനധികൃത കയ്യേറ്റക്കാരില്‍ നിന്നും കരം സ്വീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് സുധീരന്‍ പറഞ്ഞു. കേസ് നിലനില്‍ക്കുമ്പോഴും അവര്‍ സര്‍ക്കാരില്‍ കരം സ്വീകരിപ്പിക്കാനും പോക്കുവരവ് നടത്താനുമുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇവിടെയും നേരെ ചൊവ്വേ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇവരുടെ പേരില്‍ ക്രിമിനല്‍, വിജിലന്‍സ് കേസുകള്‍ ഉള്ള കാര്യം പോലും സര്‍ക്കാര്‍ മറച്ചു വെച്ചു. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ അവര്‍ക്ക് പോക്കുവരവ് ചെയ്തുകൊടുകാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്.
സംസ്ഥാനത്തെ നിയമ വകുപ്പ് സെക്രട്ടറി, റവന്യു സെക്രട്ടറി സംസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിച്ചു കൊണ്ട് നിയമവിരുദ്ധമായി ഭൂമി കൈവശം വച്ചിട്ടുള്ള ഹാരിസന്‍ പോലുള്ളവരുടെ വക്കാലത്ത് ഏറ്റെടുത്ത മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. അതി ഗുരുതരമായ തെറ്റും, കൊടിയ ജന വഞ്ചനയുമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഭൂപരിഷ്‌കാരം നടപ്പിലാക്കി എന്ന് ഊറ്റം കൊള്ളുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്ള സംസ്ഥാന സര്‍ക്കാര്‍, പച്ചയായി ഭൂമാഫിയ സംഘങ്ങള്‍ക്ക് ഒത്താശചെയ്തു സംസ്ഥാനത്തിന്റെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു ഒത്താശ ചെയ്യുന്ന നിയമ വകുപ്പ് സെക്രട്ടറിയെയും, റവന്യു സെക്രട്ടറിയെയും സ്ഥാനത്ത് നിന്നും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുയാണ്. ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത് കേരളം കണ്ട ഏറ്റവും വലിയ വഞ്ചനാപരമായ നടപടിയാണന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ലോകസഭയിലേക്ക് മത്സരിക്കുന്നത് ഏറ്റവും സ്വാഗതാര്‍ഹമാണ്. ഉമ്മന്‍ചാണ്ടിതന്നെയാണ് ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നു ചോദ്യത്തിന് മറുപടിയായി സുധീരന്‍ പറഞ്ഞു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, V.M. Sudheeran, Top-Headlines, Government, Court, V M Sudheeran about Harrison Estate case

Powered by Info News For You

Comments
Post a Comment