ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 22.01.2019) ബൊലോറൊ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരണപ്പെട്ടു. ചിറപ്പുറം ആലിങ്കീലിലെ പത്മനാഭന്‍ ആചാരി-കാര്‍ത്യായനി ദമ്പതികളുടെ മകനും കോട്ടപ്പാറയിലെ കശുവണ്ടി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ പ്രദീഷാ(33)ണ് മരണപ്പെട്ടത്.

കഴിഞ്ഞ 14ന് വീട്ടില്‍ നിന്നും ഡ്യൂട്ടിക്കായി കോട്ടപ്പാറയിലേക്ക് പോവുകയായിരുന്ന പ്രദീഷ് സഞ്ചരിച്ച കെഎല്‍ 60 സി 7111 നമ്പര്‍ സ്‌കൂട്ടിയില്‍ മാവുങ്കാല്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കെ എ 27 എം 7210 നമ്പര്‍ ബൊലോറൊ ജീപ്പ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രദീഷിനെ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രദീഷിനെ പിന്നീട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 

ഭാര്യ: ശാലിമ. ഏക മകന്‍ ആദി. സഹോദരന്‍: പ്രബീഷ്. വാര്‍പ്പ് തൊഴിലാളിയായിരുന്ന പ്രദീഷ് പണി കുറവായതിനെ തുടര്‍ന്ന് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി വഴി സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു.


Keywords: Man died after accident injury, Nileshwaram, Kasaragod, news, Death, Treatment, Accident, Injured, hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?