പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് സേനാ മെഡല്‍
ന്യൂഡല്‍ഹി : (www.kvartha.com 26.01.2019) പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് സേനാ മെഡല്‍. പ്രളയത്തില്‍പ്പെട്ട കൈകുഞ്ഞിനെ ഉള്‍പ്പെടെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിംഗ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍, കമാന്‍ഡര്‍ വിജയ് വര്‍മ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് റിപ്പബ്ലിക് ദിനത്തില്‍ മെഡല്‍ ലഭിച്ചത്.
പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേനാമെഡല്‍ ലഭിച്ചു. കോളജ് ഹോസ്റ്റലിന് മുകളില്‍ കുടുങ്ങിയ 13 വിദ്യാര്‍ത്ഥിനികളെ ചെറിയ ടെറസില്‍ ഹെലികോപ്ടര്‍ ഇറക്കി രക്ഷപ്പെടുത്തിയത് പ്രശാന്ത് നായരുടെ നേതൃത്വത്തിലായിരുന്നു. നാലു കുഞ്ഞുങ്ങളെയും 102 വയസായ സ്ത്രീയെയും ഉള്‍പ്പെടെ 112 പേരെയാണ് പ്രശാന്ത് നായരുടെ നേതൃത്വത്തിലുള്ള സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രണ്ടു ഗര്‍ഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ച ചേതക് ഹെലികോപ്റ്റര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡല്‍ ലഭിച്ചു. പള്ളിയുടെ ടെറസില്‍ അഭയം തേടിയ പൂര്‍ണഗര്‍ഭിണിയായ സാജിദയെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത് കമാന്‍ഡര്‍ വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. സാജിദ ഉള്‍പ്പെടെ 24 പേരെയാണ് വിജയ് വര്‍മയുടെ നേതൃത്വത്തില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.
കമാന്‍ഡര്‍മാരായ ടി.അനൂപ് കുമാര്‍, ആര്‍.ഹരിഗോവിന്ദ്, ലെഫ്. കമാന്‍ഡര്‍ മനുമിശ്ര, ഡ്രൈവര്‍ എന്‍.എ അമിത്, സി.പി.ഒ പ്രേമേന്ദ്രകുമാര്‍, ലെഫ്.കമാന്‍ഡര്‍ ശ്രീരിഷ് ശിവ്‌നാഥ് പാവ്ലെ എന്നീ നേവി ഉദ്യോഗസ്ഥര്‍ക്കും പ്രളയരക്ഷാപ്രവര്‍ത്തനത്തിന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.
ഓഖി ദുരന്തസമയത്ത് കടലില്‍ പെട്ട പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച സെര്‍ജന്റ് അമിത്കുമാര്‍ ഝായ്ക്ക് ധീരതയ്ക്കുള്ള വായുസേന മെഡല്‍ ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gallantry awards for Armed Forces personnel, New Delhi, News, Politics, Award, Flood, Helicopter, Republic Day, Students, National.

Powered by Info News For You

Comments
Post a Comment