ശബരിമല യുവതീപ്രവേശനം: ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: (www.kvartha.com 28.01.2019) ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിനിടെ മര്‍ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. കൂടാതെ കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

യുവതികള്‍ക്ക് നാല് മക്കയിലുള്ള പോലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലുണ്ട്.

Sabarimala SC Verdict: petition will consider on Friday, Kochi, News, Kerala, Sabarimala, Sabarimala Temple, Police, Court, Report, Supreme Court of India, Religion

സുപ്രീംകോടതി നിര്‍ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.

Keywords: Sabarimala SC Verdict: petition will consider on Friday, Kochi, News, Kerala, Sabarimala, Sabarimala Temple, Police, Court, Report, Supreme Court of India, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?