സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം: കാഞ്ഞങ്ങാട് നഗരസഭയില്‍ സ്ട്രോയ്ക്ക് വിലക്ക്


കാസര്‍കോട് (www.evisionnews.co): സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത നഗരസഭ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ജ്യൂസ് കുടിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്ട്രോയ്ക്ക് വിലക്കേര്‍പെടുത്തി. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കുകയും ചെയ്തു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും പ്ലാസ്റ്റിക് സ്ട്രോ ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി വ്യാപാരികള്‍ സഹകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?