ക്വാറികള്‍ക്ക് ലൈസന്‍സ് നേടുന്നതിനായി പള്ളി സെമിത്തേരി പൊളിച്ചു, കല്ലറയില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ നീക്കി
കോഴിക്കോട്: (www.kasargodvartha.com 26.01.2019) ക്വാറികള്‍ക്ക് ലൈസന്‍സ് നേടുന്നതിനായി പള്ളി സെമിത്തേരി പൊളിച്ചുനീക്കിയത് വിവാദമാകുന്നു. താമരശേരി രൂപതയുടെ കീഴിലുള്ള കോഴിക്കോട് കൂടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ സെമിത്തേരിയാണ് പൊളിച്ചത്. പള്ളി അധികൃതരുടെ നടപടിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തി.
കല്ലറയില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ നീക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന സെമിത്തേരിയില്‍ നിന്നുമാണ് ഇടവകവിശ്വാസികളെ അറിയിക്കാതെ ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ക്വാറികള്‍ക്ക് ലൈസന്‍സ് കിട്ടുന്നതിലെ തടസ്സമൊഴിവാക്കാനാണ് സെമിത്തേരി പൊളിച്ച് നീക്കിയതെന്ന് വിശ്വാസികള്‍ പറയുന്നു.
രൂപതയിലെ ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്തത് തങ്ങളുടെ അനുമതിയില്ലാതെയാണെന്നും വിശ്വാസികള്‍ പറയുന്നു. അതേസമയം പുതിയ ശ്മശാനത്തിലേക്ക് ശരീരാവശിഷ്ടങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് പഴയത് പൊളിച്ച് നീക്കിയതെന്നാണ് പള്ളി അധികൃതരുടെ വിശദീകരണം.
എന്നാല്‍ പുതിയ ശ്മശാനത്തിന് സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ലെന്ന് വിശ്വാസികള്‍ പറയുന്നു. അനുവാദമില്ലാതെ മൃതദേഹങ്ങള്‍ നീക്കം ചെയ്തതിനെതിരെ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം വിശ്വാസികള്‍. കാത്തലിക് ലെയ്മാന്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Top-Headlines, Graveyard demolished to obtain licenses for quarries

Powered by Info News For You

Comments
Post a Comment