ഹർത്താലിന്റെ മറവിൽ സംഘ്പരിവാർ അക്രമം: യൂത്ത് ലീഗ് പ്രകടനത്തിൽ പ്രതിഷേധമിരമ്പി
കാസർകോട്: (www.evisionnews.co) ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിന്റെ മറവിൽ കാസർകോട് ജില്ലയിലുടനീളം സംഘ്പരിവാർ ക്രിമിനൽ സംഘം നടത്തിയ അക്രമണങ്ങളിൽ പ്രതിഷേധിച്ചും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ പ്രതിഷേധമിരമ്പി.
ഫിർദൗസ് ബസാറിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ ഭാരവാഹികളായ നാസർചായിന്റടി, മൻസൂർ മല്ലത്ത്, എം.എ നജീബ്, മണ്ഡലം പ്രസിഡന്റ് സഹീർ ആസിഫ്, ജനറൽ സെക്രട്ടറി സിദ്ധീഖ് സന്തോഷ്നഗർ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി റഹൂഫ് ബാവിക്കര, വി.എം മുനീർ, ഹമീദ് ബെദിര, ഇഖ്ബാൽ ചൂരി, ഫാറൂഖ് കുമ്പഡാജെ, ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, ഷംസുദ്ധീൻ കിന്നിംഗാർ, അജ്മൽ തളങ്കര, ഹാരിസ് തായൽ, സി.ടി റിയാസ്, ഹാരിസ് കൊട്ടിമൂല, എൻ.എ താഹിർ, നൗഫൽ തായൽ, സി.എ അഹ്മദ് കബീർ, ഹബീബ് ചെട്ടുംക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി
Powered by Info News For You

Comments
Post a Comment