മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ കൈമാറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
മുളിയാര്‍ (www.evisionnews.co): മെഡിക്കല്‍ ക്യാമ്പിന് വേണ്ടി മരുന്നുകള്‍ കൈമാറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകകാട്ടി. ചെര്‍ക്കള സ്‌കൂളില്‍ അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ 13ന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനു വേണ്ടി മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ വകയായുള്ള മരുന്നുകള്‍ ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് സ്വാഗത സംഘം ചെയര്‍മാന്‍ സി.എച്ച്.എം അഷ്‌റഫിന് കൈമാറി.
എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ ഭാരവാഹികളായ ആമു ബാലടുക്ക, ഹാരിസ് ബാലടുക്ക, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, മുസ്ലിം ലീഗ് വാര്‍ഡ് ഭാരവാഹികളായ ഹമീദ് മല്ലം, ഷരീഫ് മല്ലത്ത്, കെ.എം.സി.സി വൈസ് പ്രസിഡണ്ട് കെ.സി നാസര്‍ മല്ലം, യൂത്ത് ലീഗ് ഭാരവാഹികളായ കുഞ്ഞി മല്ലം, കെ.സി റഫീഖ്, കബീര്‍ ബാവിക്കര, നസീര്‍ മൂലടുക്കം, സുലൈമാന്‍ കൊടവഞ്ചി, കെ.സി ഇജാസ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment