നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന്റെ വീടാക്രമണം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

തൃക്കരിപ്പൂര്‍ (www.evisionnews.co): നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പ്പജയുടെ വീടിന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ കേസ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാവിലെയാണ് വീടിന് നേരെ അക്രമണം നടന്നതായി കണ്ടെത്തിയത്. പുഷ്പജ കുടുംബസമേതം ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് പോയ സമയത്തായിരുന്നു അക്രമണം. ഈമാസം രണ്ടിന് രാത്രിയിലാണ് അക്രമമെന്നാണ് കരുതുന്നത്. 

ബോംബ് സ്‌ക്വഡ്, ഫോറന്‍സിക് വിഭാഗം ഇന്നലെ രാവിലെ പുഷ്പജയുടെ കൊടക്കാടുള്ള വീടിലെത്തി തെളിവെടുപ്പ് നടത്തി. കാസര്‍കോട് ബോംബ് സ്‌ക്വഡ് വിഭാഗം എ.എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങളും മറ്റും പൊലീസ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ടീച്ചറുടെ മൊഴിയും രേഖപ്പെടുത്തി. ആക്രമണത്തില്‍ വീടിന്റെ മുകള്‍ ഭാഗത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നെഹ്റു കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രിന്‍സിപ്പലിന് റീത്തു വെച്ച സംഭവം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രി അടക്കം ബി.ജെ.പി നേതാക്കളും വിവിധ സംഘടനകളും പുഷ്പക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ചീമേനി എസ്.ഐ ആണ് കേസ് അന്വേഷിക്കുന്നത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?