പുതുമയുടെ കൗതുകം ഉണര്‍ത്തി 'കഥ സൊല്ലട്ടുമാ' കാസര്‍കോട്ട് സമാപിച്ചു
കാസര്‍കോട് (www.evisionnews.co): പുതുമയുടെ കൗതുകമുണര്‍ത്തി 'കഥ സൊല്ലട്ടുമാ' സമാപിച്ചു. കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ സാംസ്‌കാരിക വേദി 'ഇടം' സംഘടിപ്പിച്ച കഥ പറയല്‍ സീവ്യൂ പാര്‍ക്കിലെത്തിയവര്‍ക്ക് പുതിയൊരനുഭവമായി. കഥ പറയാനും കേള്‍ക്കാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രായഭേദമന്യേ നിരവധിപേരെത്തി. ചായയും കടലയും കൊറിച്ചു നിലത്തിരുന്നു കഥകള്‍ കേള്‍ക്കുന്ന അനുഭവം പുതു തലമുറയ്ക്ക് വേറിട്ടതായിരുന്നു. ഗൗതം സ്വാഗതവും അഹ്റാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ശാഫി, പത്മനാഭന്‍ ബ്ലാത്തൂര്‍, നിര്‍മല്‍ കുമാര്‍ ബേഡകം, വത്സന്‍ മാഷ്, സുബിന്‍ ജോസ്,റഹ്മാന്‍ പാണത്തൂര്‍, വിഷ്ണു മംഗലം വിജയന്‍, വിജയന്‍ തൃക്കരിപ്പൂര്‍, എംവി സന്തോഷ് കുമാര്‍, ശ്രീകുമാര്‍ കോടോത്ത്, പ്രശോബ് ബാലന്‍, പ്രജിത് ഉലൂജി, ബാലകൃഷ്ണന്‍, ശ്രീരാജ് തുടങ്ങിയവര്‍ കഥകള്‍ പങ്കുവെച്ചു.
Powered by Info News For You

Comments
Post a Comment