പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് ചെയ്യാറില്ല: ഡി.സി.പി ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം (www.evisionnews.co): സി.പി.എം ഓഫീസുകള്‍ റെയ്ഡ് ചെയ്ത വിഷയത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം ചില സ്ഥാപിത താല്‍പ്പര്യക്കാരിലുണ്ട്. അത്തരം ശ്രമങ്ങളില്‍ ചിലര്‍ പെട്ടുപോകുന്നു. അതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള റെയ്ഡിനേയും കാണുന്നത്. റെയ്ഡിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടത്താന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി പരിഗണിക്കുകയെന്നത് ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡ് നടത്തിയിട്ട് ഒരു പ്രതിയെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയുടെ ഭാര്യയോട് ഭര്‍ത്താവ് എവിടെയെന്ന് വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം സി.പി.എം ഓഫീസിലുണ്ട് എന്ന മറുപടി ലഭിച്ചുവെന്ന വാര്‍ത്തകളെയും മുഖ്യമന്ത്രി നിഷേധിച്ചു.
Powered by Info News For You

Comments
Post a Comment