ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നടന്‍ മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: (www.kvartha.com 14.01.2019) ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നടന്‍ മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൂപ്പര്‍താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കവുമായി ബി.ജെ.പി കരുക്കള്‍ തുടങ്ങിയത്.

നേരത്തെ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ലാലിനെ എങ്ങനേയും സ്വന്തം പാളയത്തിലെത്തിച്ച് തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ബി ജെ പിയുടെ ശ്രമം. അതുകൊണ്ടുതന്നെ വീണ്ടും അധികാരത്തിലെത്തിയാല്‍ ലാലിനെ രാജ്യസഭയിലെത്തിക്കണമെന്ന ലക്ഷ്യമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്.

BJP Wants Mohanlal To Contest Lok Sabha Elections From Thiruvananthapuram: Report, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Actor, Mohanlal, Cinema, Entertainment, Kerala.

നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇതിന് വേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച കേരളത്തില്‍ എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ശബരിമല യുവതീപ്രവേശനത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിറുത്തിയാകും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.


Keywords: BJP Wants Mohanlal To Contest Lok Sabha Elections From Thiruvananthapuram: Report, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Actor, Mohanlal, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?