സ്ത്രീകള്‍ മല കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെളിവ് പുറത്തുവിടട്ടെ: വെല്ലുവിളിച്ച് ശശികല
തിരുവനന്തപുരം: (www.kvartha.com 07.01.2019) സ്ത്രീകള്‍ മല കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി തെളിവ് പുറത്തുവിടട്ടെയെന്നും വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികലയുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശശികല പ്രതികരണവുമായി രംഗത്തെത്തിയത്. ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല. പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല. മുഖ്യമന്ത്രി ആ നുണ കൈയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും. അതു കൊണ്ടാണല്ലോ മരക്കൂട്ടത്തുനിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ശശികല പറഞ്ഞു.
Keywords: Kerala, Thiruvananthapuram, Suicide Attempt, Pinarayi vijayan, CM, Sasikala, Politics, Sabarimala, Sasikala against Pinarayi

Powered by Info News For You

Comments
Post a Comment