പുതിയ ഇന്റലിജന്റ് എസ് യു വി നിസ്സാന്‍ കിക്ക്‌സ് പുറത്തിറങ്ങി

കൊച്ചി: (www.kvartha.com 25.01.2019) ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിസ്സാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് എസ് യു വി നിസ്സാന്‍ കിക്ക്‌സ് ഇന്ത്യയില്‍ പുറത്തിറങ്ങി. ഏറ്റവും നൂതനമായ സവിശേഷതകളും ആധുനിക സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു നിസ്സാന്‍ കിക്ക്‌സ്. 9.55 ലക്ഷം രൂപയാണ് വില. ഇന്ത്യയിലുള്ള എല്ലാ നിസ്സാന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ നിസ്സാന്‍ കിക്ക്‌സ് സ്വന്തമാക്കാന്‍ സാധിക്കും.

നാലു പ്രത്യേക വേരിയന്റുകളിലാണ് കിക്ക്‌സ് ഡീസല്‍ ലഭ്യമാവുക. എക്‌സ് എല്‍, എക്‌സ് വി, എക്‌സ് വി പ്രീമിയം, എക്‌സ് വി പ്രീമിയം പ്ലസ്. കിക്ക്‌സ് പെട്രോള്‍ വേരിയന്റുകളില്‍ എക്‌സ് എല്‍, എക്‌സ് വിയുമാണ് ലഭ്യമാവുക. പേള്‍ വൈറ്റ്, ബ്‌ളേഡ് സില്‍വര്‍, ബ്രോണ്‍സ് ഗ്രേ, ഫയര്‍ റെഡ്, ആംബര്‍ ഓറഞ്ച്, ഡീപ്പ് ബല്‍ പേള്‍, നൈറ്റ് ഷേഡ്, ഫയര്‍ റെഡ് ആന്‍ഡ് ഒനിക്‌സ് ബ്ലാക്ക്, ബ്രോണ്‍സ് ഗ്രേ ആന്‍ഡ് ആംബര്‍ ഓറഞ്ച്, പേള്‍ വൈറ്റ് ആന്‍ഡ് ഒനിക്‌സ് ബ്ലാക്ക്, പേള്‍ വൈറ്റ് ആന്‍ഡ് ആംബര്‍ ഓറഞ്ച് എന്നിങ്ങനെ 11 നിറങ്ങളിലാണ് നിസ്സാന്‍ കിക്ക്‌സ് ലഭ്യമാവുക.

New 2019 Nissan Kicks SUV launched at Rs 9.55 lakh in India, Business, News, Technology, Car, Kochi, Kerala.

ഉപഭോക്താവിന്റെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി 27 വ്യത്യസ്ത അക്‌സസറി വിഭാഗങ്ങള്‍ കിക്ക്‌സില്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തിലുള്ള ആക്‌സസറീസിനു ഒരു വര്‍ഷത്തെ വാറണ്ടിയുണ്ട്. 1.5 എച്ച് 4കെ പെട്രോള്‍ ഓപ്ഷനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവും, 1.5 കെ 9 കെ ഡിസിഐ ഡീസല്‍ എഞ്ചിനു 6 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവുമാണുള്ളത്. 14.23 കിലോമീറ്റര്‍ (പെട്രോള്‍),20.45 കിലോമീറ്റര്‍ (ഡീസല്‍) ഇന്ധനക്ഷമതയാണ് പുതിയ നിസ്സാന്‍ കിക്ക്‌സിനുള്ളത്.

ഇന്ത്യയില്‍ ഇതാദ്യമായി നിസ്സാന്‍ കിക്ക്‌സിനായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നു . ഇന്റലിജന്‍സ് ചോയ്‌സ് ഓഫ് ഓണര്‍ഷിപ്പ്' പാക്കേജില്‍ നിന്നും ഉപഭോക്താവിന് നിസ്സാന്‍ കിക്ക്‌സ് പൂജ്യം ഡൗണ്‍ പെയ്‌മെന്റില്‍ സ്വന്തമാക്കാം. പ്രതിമാസ ഫീസ് നിരക്കില്‍ ഇന്‍ഷ്വറന്‍സ്, അറ്റകുറ്റപ്പണികള്‍, 24ഃ7 റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടും. പൂര്‍ണമായ ശ്രേണിയിലും എല്ലാ കളറുകളിലും നിസ്സാന്‍ കിക്ക്‌സിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. പുതിയ നിസ്സാന്‍ കിക്ക്‌സിന്റെ ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടി, 30,000 കിലോമീറ്റര്‍ വരെയുള്ള മെയിന്റനന്‍സ് പാക്കേജ്, 24*7 റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവ സൗജന്യമായി ലഭിക്കും. മാത്രമല്ല ഒരു ചെറിയ ഫീസ് നല്‍കി ഈ സേവനങ്ങള്‍ അഞ്ചു വര്‍ഷം വരെ ഉയര്‍ത്താം.

നിസ്സാന്റെ ഗ്ലോബല്‍ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും ഇന്ത്യയിലെ ഏറ്റവും മികച്ച ഉപഭോക്താക്കളിലേക്ക് കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ നിസ്സാന്‍ കിക്ക്‌സില്‍ പ്രതിഫലിക്കുന്നതെന്നും നിസ്സാന്‍ ആര്‍ ആന്‍ഡ് ഡി, ഡിസൈന്‍ ടീമുകള്‍ ജപ്പാന്‍, അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ നിസ്സാന്‍ ടീമുകളുമായി സഹകരിച്ചാണ് എസ്.യു.വി വികസിപ്പിച്ചതെന്നും നിസ്സാന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാനുമായ പെയ്മന്‍ കാര്‍ഗര്‍ പറഞ്ഞു.

പുതിയ നിസ്സാന്‍ കിക്ക്‌സ് ഉപഭോക്താക്കള്‍ക്ക് ഇടയില്‍ കൗതുകവും ഉത്സാഹവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്റലിജന്റ് ടെക്‌നോളജി, ക്ലാസ് ലീഡിങ്ങ് പ്രീമിയം നെസ്, ഉടമസ്ഥതയുടെ ബുദ്ധിപൂര്‍വമായ തിരഞ്ഞെടുപ്പ്, വ്യക്തിഗതമാക്കല്‍ എന്നിവയുടെ അസാധാരണമായ സംയോജനത്തോടുകൂടിയ ഒരു വാഹന പാക്കേജാണ് നിസ്സാന്‍ കിക്ക്‌സെന്നു നിസ്സാന്‍ ഇന്ത്യ പ്രസിഡന്റ്, ഓപ്പറേഷന്‍സ് തോമസ് കുഹേല്‍ പറഞ്ഞു. ഇന്ത്യയിലെ എസ് യു വി വിപണിയില്‍ നിസ്സാന്‍ കിക്ക്‌സ് വേറിട്ടു നില്‍ക്കുമെന്നും തോമസ് കുഹേല്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New 2019 Nissan Kicks SUV launched at Rs 9.55 lakh in India, Business, News, Technology, Car, Kochi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?