റിപ്പബ്ലിക് ദിനം; റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്‌റ്റോപ്പുകളിലും പോലീസ്- ഡോഗ് സ്‌ക്വാഡ് പരിശോധന
കാസര്‍കോട്: (www.kasargodvartha.com 22.01.2019) റിപ്പബ്ലിക് ദിനം അടുത്തതോടെ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്‌റ്റോപ്പുകളിലും പോലീസ്- ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, മറ്റു പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പോലീസ്- ഡോഗ് സ്‌ക്വാഡ് സംയുക്ത പരിശോധന നടത്തിയത്. കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ നേതൃത്വം നല്‍കി.
അതേസമയം കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിനാണ് പരിപാടികള്‍ ആരംഭിക്കുന്നത്. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരക്കും. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും.
സ്വാതന്ത്ര്യ സമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക്ദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കൂള്‍, കോളജ് അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു.
Keywords: Republic Day; Dog squad inspection in Railway station, bus stops, Kasaragod, Railway station, Police, Revenue Minister, Programme, District Collector, news, Kerala.
അതേസമയം കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിനാണ് പരിപാടികള്‍ ആരംഭിക്കുന്നത്. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരക്കും. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും.സ്വാതന്ത്ര്യ സമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക്ദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കൂള്‍, കോളജ് അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു.
Keywords: Republic Day; Dog squad inspection in Railway station, bus stops, Kasaragod, Railway station, Police, Revenue Minister, Programme, District Collector, news, Kerala.
Powered by Info News For You






Comments
Post a Comment