അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ബൈക്ക് കസ്റ്റഡിയിലെടുത്തു

കുമ്പള: (www.kasargodvartha.com 17.01.2019)  അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. യുവാവ് സഞ്ചരിക്കുകയായിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലിനെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം അറിയിച്ചു. നേരത്തെ 28 നെട്രോ സെപാം ഗുളികയും 100 ഗ്രാം കഞ്ചാവ് പിടിയിലായ ഇഖ്ബാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എക്‌സൈസ് സംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്.

പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്, ലിജു, ശരത്, ദിപിന്‍, ഡ്രൈവര്‍ സുമോദ്കുമാര്‍ എന്നിവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.


Keywords: Youth arrested with Ganja, Kumbala, Kasaragod, News, Arrest, Ganja, Bike, Custody, Youth, Case, Excise,  Enquiry, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?