ബസ് കാത്തുനില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.01.2019) ബസ് കാത്തുനില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. ആരിക്കാടി കടവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി- നഫീസ ദമ്പതികളുടെ മകന്‍ എം കെ ബാബ (60) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആരിക്കാടി കടവത്ത് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ബസിനെ മറികടന്നെത്തി ബാബയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഖദീജ, നിസാമുദ്ദീന്‍, സാബിത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, ഇബ്രാഹിം, ബീഫാത്വിമ, ഖദീജ, അസ്മ.



Keywords: Fisherman died in accident, Kasaragod, news, Death, Accidental-Death, fishermen, Bus, Bike, hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?