പൊന്നാനിയിലൂടെ പി കെ ഫിറോസ് ദേശീയരാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ഇ ടി? യുപിഎ അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയായേക്കുമെന്നതിനാല്‍ കുഞ്ഞാപ്പയെ തന്നെ വീണ്ടുമയക്കാന്‍ നേതൃത്വം; മൂന്നാം സീറ്റ് ചോദിക്കുമെന്നും ഇ ടി

തിരുവനന്തപുരം: (www.kvartha.com 30.01.2019) പൊന്നാനിയിലൂടെ പി കെ ഫിറോസ് ദേശീയരാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. പകരം നിലവില്‍ മലപ്പുറം എംപിയായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമാണ് നീക്കമെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ നിലവില്‍ പൊന്നാനി പ്രതിനിധീകരിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് ജനവിധി തേടും.

എന്നാല്‍ യുപിഎ അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നതിനാല്‍ അദ്ദേഹത്തെ തന്നെ വീണ്ടുമയക്കാനാണ് നേതൃത്വത്തിന്റെ കണക്കകുകൂട്ടല്‍. അതേസമയം ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ചോദിക്കാനൊരുങ്ങുകയാണ് ലീഗ് നേതൃത്വം.

 3rd LS seat will be asked by IUML, Thiruvananthapuram, News, Politics, IUML, Lok Sabha, Election, UDF, Kerala

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇത് ഇ ടി നിഷേധിച്ചു. എന്നാല്‍ മൂന്നാം സീറ്റ് ചോദിക്കുമെന്നും ഏത് മണ്ഡലമാണ് ആവശ്യപ്പെടുകയെന്ന് നേതൃത്വം തീരുമാനിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇ ടി മലപ്പുറത്തേക്ക് മാറുമെന്നും പൊന്നാനിയില്‍ ലീഗിലെ യുവനേതാക്കളില്‍ ആരെയെങ്കിലും മത്സരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. അങ്ങനെയെങ്കില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് നെറുക്ക് വീഴുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കില്ലെന്ന അഭ്യൂഹം ലീഗ് നേതാക്കള്‍ തള്ളിക്കളയുന്നുണ്ട്.

ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് കോട്ട തകരില്ലെന്ന് ഉറപ്പാണ്. എന്നാല്‍, പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍പെടുന്ന താനൂര്‍, പൊന്നാനി, തവനൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 

വോട്ടിംഗ് കണക്കുകളില്‍ പൊന്നാനി യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റാണെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും ഇടതുമുന്നണി കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിച്ചാല്‍ പുതുമുഖ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ലീഗിന് പന്തിയല്ല. അതുകൊണ്ട് തന്നെ പൊന്നാനിയില്‍ പയറ്റിത്തെളിഞ്ഞ ഇടിയെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായേക്കാം.

Keywords: 3rd LS seat will be asked by IUML, Thiruvananthapuram, News, Politics, IUML, Lok Sabha, Election, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?