കാസര്‍കോട് ജില്ലയിലെ സമാധാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 07.01.2019) കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കാസര്‍കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന സമാധാന കമ്മിറ്റി യോഗം ബഹിഷ്‌കരിക്കുമെന്നും ബി ജെ പി അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിരോധത്തിനെന്ന ഭാവത്തില്‍ ജില്ലയിലുടനീളം അഴിഞ്ഞാടി അക്രമം നടത്തിയ സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല.

ചേറ്റുകുണ്ടില്‍ പെട്ടിക്കടകള്‍ കത്തിക്കുകയും, വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും പോലീസ് എടുത്തില്ല. മറിച്ച് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പോലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയും, കള്ളക്കേസുകളില്‍ നിരപരാധികളെ വേട്ടയാടുകയുമാണ്. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങളില്‍ എസ് ഡി പി ഐയെ കൂട്ടുപിടിച്ചാണ് സി പി എം അക്രമം നടത്തിയത്. നുള്ളിപ്പാടിയില്‍ മുന്‍ കൗണ്‍സിലര്‍ ഗണേശിനെ ആക്രമിച്ചവരെ കണ്ടുപിടിക്കാന്‍ ഇതുവരെ പോലീസിനായിട്ടില്ല.

വീടുകളും, ക്ഷേത്രങ്ങളും അക്രമിക്കപ്പെട്ട സംഭവങ്ങളില്‍ സൈന്‍ മഹസര്‍ തയ്യാറാക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. പോലീസ് സേന സി പി എമ്മിന്റെ ചോറ്റുപട്ടാളമെന്നോണം സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ പീഢിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. നീലേശ്വരത്ത് സമാധാനയോഗം കഴിഞ്ഞ ശേഷമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷാജിയെ അക്രമിച്ചത്. കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ല. മറുഭാഗത്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെയടക്കം കള്ളകേസുകളില്‍പെടുത്തി ജയിലിലടക്കാന്‍ ഹീന ശ്രമം നടത്തുന്നു. ജില്ലാതല സമാധാനയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തിയാണ് പോലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രഹസനമാകുന്ന സമാധാന കമ്മിറ്റി യോഗങ്ങള്‍ ബി.ജെ.പി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, Committee, BJP against Police and CPM
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?