കേരളത്തിന്റെ ചിക്കന്‍ വിപണിയിലേക്ക് ഒരുകൈ നോക്കാന്‍ കുടുംബശ്രീ

പാലക്കാട്:(www.kvartha.com 26/01/2019) കേരളത്തിലെ കോഴിയിറച്ചി വിപണി കൈയടക്കാന്‍ ഇനി കുടുംബശ്രീ സംരംഭകരും. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ചിക്കന്‍ വിപണത്തിന് കണ്‍സോര്‍ഷം രൂപീകൃതമാകുന്നു. കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ കീഴില്‍ സംസ്ഥാനത്താദ്യമായി ആരംഭിക്കുന്ന പാലക്കാട് കുടുംബശ്രീ കേരളചിക്കന്‍ ബ്രീഡേഴ്‌സ് കണ്‍സോര്‍ഷ്യത്തിന് ജില്ലയിലെ 10 പഞ്ചായത്തുകളിലായി രണ്ടുകോടി രൂപ നല്‍കും. ഇതിന്റെ ഭാഗമായി 20 ലക്ഷത്തിന്റെ ചെക്ക് എം.ബി.രാജേഷ് എം.പി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് കൈമാറി.

News, Palakkad, Kerala, Business, Kudumbashree,Kudumbashree to look at Kerala's chicken market


ശ്രീകൃഷ്ണപുരം, മേലാര്‍കോട്, കരിമ്പ, കിഴക്കഞ്ചേരി, അയിലൂര്‍, എലവഞ്ചേരി, കോങ്ങാട്, കണ്ണമ്പ്ര, തേങ്കുറിശ്ശി, പരുതൂര്‍ പഞ്ചായത്തുകളിലെ സി.ഡി.എസുകളാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്. ഒരു സി.ഡി.എസിന് 20 ലക്ഷം രൂപ വീതം രണ്ട് കോടിയാണ് പദ്ധതിക്കായി നല്‍കുന്നത്.

സി.ഡി.എസുകള്‍ തുക കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയില്‍ തുക നിക്ഷേപിക്കും. പദ്ധതി വഴി തിരുവിഴാംകുന്ന് ഹാച്ചറിയില്‍ ഉല്‍പാദിപ്പിക്കുന്ന കോഴിക്കുഞ്ഞങ്ങളെ വളര്‍ത്താന്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ കോഴികളെ കുടുംബശ്രീ കേരള ചിക്കന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി വിപണനം നടത്തും.

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീശാക്തീകരണ രംഗത്ത് കേരളം ഏറെ മുന്നിലാണെന്നും ഇതില്‍ കഴിഞ്ഞ 20 വര്‍ഷമായി കുടുംബശ്രീ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് എം.ബി.രാജേഷ് എം.പി.പറഞ്ഞു. കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 'മുന്നോട്ട്്' നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി എന്റര്‍െ്രെപസസിനായുള്ള ഫണ്ട് വിതരണം, കുടുംബശ്രീ ചിക്കന്‍ കണ്‍സോര്‍ഷ്യം രൂപീകരണം, സ്‌കില്‍ എക്‌സിബിഷന്‍, മഹിളാമിത്ര ശില്‍പശാല പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ടോപ് ഇന്‍ ടൗണില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.

കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കെ.പി.എം.പുഷ്പജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ബിന്ദു സുരേഷ്, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.കെ.ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, കുടുംബശ്രീ എ.ഡി.എം.സി എസ്.വി.പ്രേംദാസ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Business, Kudumbashree,Kudumbashree to look at Kerala's chicken market


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?