ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ കിക്ക് ഓഫ്: രണ്ടാം പാദ പരിശീലനം പത്തു കേന്ദ്രങ്ങളില്‍
തിരുവനന്തപുരം:(www.kvartha.com 13/01/2019) ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി ആധുനിക രീതിയില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'കിക്ക് ഓഫ്' പദ്ധതിയുടെ രണ്ടാം പാദമായി പത്ത് കേന്ദ്രങ്ങളില്‍ കൂടി സംസ്ഥാന സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടറേറ്റ് പരിശീലനം തുടങ്ങും.
Keywords: News, Thiruvananthapuram, Kerala, Sports, Football, Inauguration, Sports minister,Ten coaching camps planned across Kerala in second leg of ‘Kick off ’ project
നെയ്യാറ്റിന്‍കര കുളത്തൂര്‍ ജിവിഎച്ച്എസ്എസ്, ചവറ ശങ്കരമംഗലം ജിഎച്ച്എസ്എസ്, പത്തനംതിട്ട കവിയൂര്‍ കെഎന്‍എംജിഎച്ച്എസ്, ആലപ്പുഴ കലവൂര്‍ ജിഎച്ച്എസ്എസ്, വൈക്കം ജിബിഎച്ച്എസ്എസ്, കട്ടപ്പന ഗവ െ്രെടബല്‍ എച്ച്എസ്എസ്, എറണാകുളം ഇളങ്കുന്നപ്പുഴ ജിഎച്ചഎസ്എസ്, തൃശൂര്‍ മണത്തല ജിഎച്ച്എസ്എസ്, പാലക്കാട് കാരക്കുറിശി ജിഎച്ച്എസ്എസ്, കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളാണ് പുതിയ കേന്ദ്രങ്ങള്‍.
2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച 25 ആണ്‍കുട്ടികളെയാണ് ഓരോ കേന്ദ്രത്തിലും പരിശീലിപ്പിക്കുന്നത്. ചേരാന്‍ താലപര്യമുള്ളവര്‍ http://bit.ly/2Fs6Qf5 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ എസ്എംഎസ് ആയി രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇതും ആധാര്‍ കാര്‍ഡും പ്രധാനാധ്യാപകന്‍ സല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും സഹിതം സെലക്ഷനു ഹാജരാകണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാവാത്തവര്‍ ഈ രേഖകള്‍ സഹിതം നേരിട്ട് ഗ്രൗണ്ടിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തണം.
സെലക്ഷന്‍ തിയതികള്‍: ചിറ്റാരിപ്പറമ്പ് ജനുവരി - 19, നെയ്യാറ്റിന്‍കര, മണത്തല - 21, കാരക്കുറിശി, ശങ്കരമംഗലം22, ഇളങ്കുന്നപ്പുഴ, കവിയൂര്‍ - 23, കലവൂര്‍, വൈക്കം - 24, കട്ടപ്പന - 25. തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ഫെബ്രുവരി എട്ടിനു പ്രസിദ്ധീകരിക്കും.
വിദേശത്തുനിന്നടക്കമുള്ള പരിശീലകരെയും സാങ്കേതികവിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനത്തോടെ അത്യാധുനിക രീതിയിലാണ് പരിശീലനം നടത്തുന്നത്.
ആദ്യപാദമെന്ന നിലയില്‍ 14 ജില്ലകളിലായി തെരഞ്ഞെടുത്ത 18 കേന്ദ്രങ്ങളിലെ എട്ടിടങ്ങളില്‍ ഇതിനോടകം പരിശീലനം തുടങ്ങിയിട്ടുണ്ട്. 2018 നവംബര്‍ 14നാണ് പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ, കായിക, യുവജനകാര്യ വകുപ്പുമന്ത്രി ശ്രീ ഇ.പി. ജയരാജന്‍ നിര്‍വഹിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച 25 ആണ്‍കുട്ടികളെയാണ് ഓരോ കേന്ദ്രത്തിലും പരിശീലിപ്പിക്കുന്നത്. ചേരാന്‍ താലപര്യമുള്ളവര്‍ http://bit.ly/2Fs6Qf5 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ എസ്എംഎസ് ആയി രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇതും ആധാര്‍ കാര്‍ഡും പ്രധാനാധ്യാപകന്‍ സല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും സഹിതം സെലക്ഷനു ഹാജരാകണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാവാത്തവര്‍ ഈ രേഖകള്‍ സഹിതം നേരിട്ട് ഗ്രൗണ്ടിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തണം.
സെലക്ഷന്‍ തിയതികള്‍: ചിറ്റാരിപ്പറമ്പ് ജനുവരി - 19, നെയ്യാറ്റിന്‍കര, മണത്തല - 21, കാരക്കുറിശി, ശങ്കരമംഗലം22, ഇളങ്കുന്നപ്പുഴ, കവിയൂര്‍ - 23, കലവൂര്‍, വൈക്കം - 24, കട്ടപ്പന - 25. തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ഫെബ്രുവരി എട്ടിനു പ്രസിദ്ധീകരിക്കും.
വിദേശത്തുനിന്നടക്കമുള്ള പരിശീലകരെയും സാങ്കേതികവിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനത്തോടെ അത്യാധുനിക രീതിയിലാണ് പരിശീലനം നടത്തുന്നത്.
ആദ്യപാദമെന്ന നിലയില്‍ 14 ജില്ലകളിലായി തെരഞ്ഞെടുത്ത 18 കേന്ദ്രങ്ങളിലെ എട്ടിടങ്ങളില്‍ ഇതിനോടകം പരിശീലനം തുടങ്ങിയിട്ടുണ്ട്. 2018 നവംബര്‍ 14നാണ് പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ, കായിക, യുവജനകാര്യ വകുപ്പുമന്ത്രി ശ്രീ ഇ.പി. ജയരാജന്‍ നിര്‍വഹിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Sports, Football, Inauguration, Sports minister,Ten coaching camps planned across Kerala in second leg of ‘Kick off ’ project
Powered by Info News For You

Comments
Post a Comment