ശബരിമല; റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി: (www.kvartha.com 21.01.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താത്കാലിക തിയതി പ്രകാരമാണിത്. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റിയിരുന്നു. ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോള്‍ ശബരിമല കേസും ഉള്‍പ്പെട്ടിട്ടുള്ളത്. റിട്ട് ഹര്‍ജികള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം.

Sabarimala row: SC likely to consider writ petitions on Feb 8, Sabarimala, Sabarimala Temple, Trending, Controversy, Website, Women, Justice, Supreme Court of India, National

നേരത്തെ, ഹര്‍ജികള്‍ കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലെ വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ കേസ് മറ്റൊരു ദിവസം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28 ലെ വിധിക്കെതിരായ 50ലേറെ പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം സുപ്രീംകോടതിയുടെ മുന്നിലുണ്ട്.

പുനഃപരിശോധനാ ഹര്‍ജികളും മറ്റും തുറന്ന കോടതിയില്‍ പരിഗണിക്കുന്നത് തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം നാഷണല്‍ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷന്റെ അഭിഭാഷകനായ മാത്യു ജെ. നെടുമ്പാറ അറിയിച്ചപ്പോഴാണ് മുന്‍ നിശ്ചയിച്ച തീയതിയില്‍ മാറ്റമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മല്‍ഹോത്ര യുവതീ പ്രവേശനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

അന്‍പതിലധികം പുനഃപരിശോധനാ ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജി, കോടതിയലക്ഷ്യ ഹര്‍ജി, വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എന്നിവ ബെഞ്ചിന്റെ മുന്നിലുണ്ട്.

22-ാം തിയതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കപ്പെടുമെന്ന മുന്‍തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി എട്ട് റിട്ട് ഹര്‍ജികള്‍ പരിഗണിക്കാനുള്ള തിയതിയായി സുപ്രീം കോടതി വെബ്‌സൈറ്റിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala row: SC likely to consider writ petitions on Feb 8, Sabarimala, Sabarimala Temple, Trending, Controversy, Website, Women, Justice, Supreme Court of India, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?