ഓടുന്ന സ്‌കൂട്ടറില്‍ നിന്നും യുവതിയെ തള്ളി വീഴ്ത്തി ഒന്നേകാല്‍ ലക്ഷം രൂപയടങ്ങിയ ബാഗുമായി കടന്ന പ്രതി അറസ്റ്റില്‍

തൃക്കുന്നപ്പുഴ: (www.kvartha.com 22.01.2019) ഓടുന്ന സ്‌കൂട്ടറില്‍ നിന്നും യുവതിയെ തള്ളി വീഴ്ത്തി ഒന്നേകാല്‍ ലക്ഷം രൂപയടങ്ങിയ ബാഗുമായി കടന്ന പ്രതി അറസ്റ്റില്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായ കൃഷ്ണപുരം ഗിരീഷ് ഭവനം ഹരീഷ് കുമാറിന്റെ ഭാര്യ അഹിമയുടെ (24) പണം കവര്‍ന്ന കേസില്‍ ശൂരനാട് തെക്ക് പോക്കാട്ട് വടക്കതില്‍ ജിബിനെ (22) ആണു തൃക്കുന്നപ്പുഴ എസ്‌ഐ കെ.ബി.ആനന്ദബാബു അറസ്റ്റ് ചെയ്തത്.

കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇക്കഴിഞ്ഞ ജനുവരി 16 നു 11 മണിക്ക് മുണ്ടോലി ഭാഗത്തായിരുന്നു സംഭവം. യുവതി വരുന്നതും നോക്കി ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു പ്രതികളെന്നു പോലീസ് പറഞ്ഞു. കുറഞ്ഞ വേഗത്തില്‍ സ്‌കൂട്ടറില്‍ വന്ന അഹിമയെ, ജിബിന്‍ പിന്നില്‍നിന്നു തള്ളിവീഴ്ത്തി തോളിലെ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. തുടര്‍ന്നു മൂവരും ഒറ്റ ബൈക്കില്‍ രക്ഷപ്പെട്ടു.

 Man arrested for theft case, Arrested, theft, News, Local-News, Police, Woman, Case, Kerala.

അഹിമ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുറച്ചു നാള്‍ ജിബിന്‍ കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേടിനെ തുടര്‍ന്നു പിരിച്ചു വിട്ടതാണെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ജിബിനെ അറസ്റ്റ് ചെയ്തത്. കവര്‍ന്ന പണവുമായി കൊച്ചിയിലും മറ്റും ആര്‍ഭാട ജീവിതം നയിച്ചുവന്ന ജിബിന്‍, കടബാധ്യത തീര്‍ക്കാനും തുക ചെലവിട്ടു.

സിവില്‍ പോലീസ് ഓഫിസര്‍മാരായ ഷാജഹാന്‍, സിബിലാല്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ഹരിപ്പാട് കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for theft case, Arrested, theft, News, Local-News, Police, Woman, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?