നൊമ്പരംപേറും മനസിനെ ശാന്തമാക്കി വിജയശ്രീ മകനിലൂടെ പകുത്തു നല്‍കിയത് നാലു ജീവിതങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 10.01.2019) ഭര്‍ത്താവും ഏകമകനും നഷ്ടപ്പെട്ട നൊമ്പരത്തിനിടയിലും തളരാതെ വിജയശ്രീ മകന്റെ അവയവങ്ങള്‍ ദാനം ചെയ്തത് നാലുപേര്‍ക്ക്. ഉറ്റവരുടെ അപ്രതീക്ഷിത വിയോഗത്തിലും പതറാത്ത കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ മഹാമനസ്‌കതയെ നാടൊന്നടങ്കം വാഴ്ത്തുകയാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍.
അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായി വീട്ടിലേക്ക് വരവെയാണ് അപകടത്തിപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള(58) ഷാര്‍ജ പോലീസിലെ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവ് വെച്ച് ബസുമായി കൂട്ടിയിടിച്ച് രാജന്‍ പിള്ള തല്‍ക്ഷണം മരണമടയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് നഷ്ടപ്പെട്ട ദു:ഖം മാറുന്നതിന് മുമ്പുതന്നെ മകന്റെ മരണ വാര്‍ത്തയുമെത്തി.
മകന്‍ അമല്‍ രാജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ മഹാദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി.
കെഎന്‍ഒഎസ് (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ ബുധനാഴ്ച നാലു മണിക്ക് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In death, Amal Raj gives life to four,Thiruvananthapuram, Dead, Accidental Death, Dead Body, Hospital, Treatment, News, Police, Kerala.

Powered by Info News For You

Comments
Post a Comment