സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി:(www.kvartha.com 10/01/2019) സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി ചോദ്യം ചെയ്താണ് യൂത്ത് ഫോര്‍ ഇക്വാളിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്ദിര സാഹിനി കേസില്‍ 1992 ല്‍ സുപ്രീം കോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിധി പ്രകാരം സാമ്പത്തിക അടിസ്ഥാനത്തില്‍ ഉള്ള സംവരണം നിലനില്‍ക്കില്ല എന്ന് യൂത്ത് ഫോര്‍ ഇക്വാളിറ്റി പറഞ്ഞു.

News, New Delhi, National, Supreme Court of India, NGO ‘Youth for Equality’ files petition in SC against Constitutional Amendment for 10% reservations


സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ടിഎംഎ പൈ കേസിലെ വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. നരസിംഹ റാവുവിന്റെ സംവരണ നിയമത്തിനെതിരെ പോരാടിയ ഇന്ദിര സാഹിനിയും അടുത്ത ദിവസം സാമ്പത്തിക സംവരണ ബില്ലിനെതിരെ ഹര്‍ജി നല്‍കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, NGO ‘Youth for Equality’ files petition in SC against Constitutional Amendment for 10% reservations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?