ഹൃദ്രോഗിയായ മകളെ വിഷം കൊടുത്ത് കൊന്നു
ദക്ഷിണ കന്നഡ: (12.01.2019 kvartha.com) ഹൃദ്രോഗിയായ പതിനൊന്നുകാരിയെ പിതാവ് വിഷം കൊടുത്ത് കൊന്നു. ദക്ഷിണ കന്നഡയിലെ ഹെമ്മാഡി കും രയിലാണ് സംഭവം. നയനയാണ് കൊല്ലപ്പെട്ടത്. പ്രതിയായ നാഗരാജ് പൂജാരി ഒളിവിലാണ്. കൂലിപ്പണിക്കാരനായ നാഗരാജിന് മകളുടെ ചികില്‍സ ചിലവ് താങ്ങാനാകാതെ കൊലപ്പെടുത്തിയതാണെന്നും സൂചനയുണ്ട്.
2017ല്‍ രോഗബാധിതയായ നയനയെ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. ഒരു സര്‍ജറി കൂടി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മതിയായ പണമില്ലാത്തത് ചികില്‍സയ്ക്ക് തടസമായിരുന്നു. ഇതിനിടെ നാഗരാജ് മദ്യപാനം തുടങ്ങിയത് കുടുംബ കലഹങ്ങള്‍ക്ക് കാരണമായി. ഭാര്യ സുമംഗലയുമായി നാഗരാജ് വഴക്കടിക്കുന്നത് പതിവായി. മകളുടെ ചികില്‍സയ്ക്കായി പണമില്ലാതിരിക്കുന്ന അവസ്ഥയിലും നാഗരാജ് മദ്യപാനത്തിന് പണം ചിലവഴിക്കുന്നതിനെ സുമംഗല ചോദ്യം ചെയ്തു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നാഗരാജുമായി വഴക്കിട്ട സുമംഗല വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ സുമംഗല മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി ഏഴ് മണിക്ക് നയനയുടെ സഹോദരിയുടെ നിലവിളി കേട്ടാണ് അയല്‍ വാസികള്‍ ഓടിയെത്തിയത്. ബോധശൂന്യയായി കിടക്കുന്ന നയനയേയും സമീപത്തിരുന്ന് കരയുന്ന പെണ്‍കുട്ടിയേയുമാണ് അയല്‍ വാസികള്‍ കണ്ടത്. നയനയുടെ വായില്‍ നിന്ന് നുരയും പതയും പുറത്തേയ്ക്ക് വന്നിരുന്നു. ഉടനെ നയനയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നയനയ്ക്ക് വിഷം നല്‍കിയ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായിരുന്നു നാഗരാജ്. പോലീസ് ഇയാള്‍ക്കായി അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A tragic and harrowing case of murder has come to light in the remote village of Hemmadi Kumra in Karnataka’s Uttara Kannada district. A 44-year-old father Nagaraj Poojary, allegedly killed his 11-year-old daughter Nayana in cold blood in an inebriated state. Police say that Nagaraj, a daily wage worker, had taken to drinking after his daughter was diagnosed with heart complications.

Keywords: National, Crime, Karnataka
Powered by Info News For You

Comments
Post a Comment