ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ട്; കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും, നിര്‍ണായക വിവരങ്ങള്‍ കൈമാറി കര്‍ണാട പോലീസ്
തിരുവനന്തപുരം: (www.kvartha.com 28.01.2019) 2018 മാര്‍ച്ച് 22 ന് കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണാടക പോലീസ്. കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും.
എന്നാല്‍ ജസ്‌നയെ പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പോലീസ് ഇക്കാര്യം അറിയിച്ചത്. ഒരു പ്രമുഖ മലയാളം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ജസ്‌ന ഇപ്പോള്‍ എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ പിന്നാലെ പോകേണ്ടെന്ന തീരുമാനത്തിലാണ് കേരള പോലീസ് .തിരികെ എത്തുമെന്ന കര്‍ണാടക പോലീസിന്റെ സൂചന വിശ്വാസത്തിലെടുക്കാനും കേരള പോലീസ് തീരുമാനിച്ചിട്ടുണ്ട്.
2018 മാര്‍ച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജസ്‌നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ആരും ഉറപ്പൊന്നും നല്‍കുന്നില്ല.
പിന്നീട് ജസ്‌നയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിട്ടുമില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. എന്നാല്‍ ബന്ധുവീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ അന്ന് രാത്രി ഏഴുമണിയോടെ പിതാവ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മലപ്പുറത്തും തൃശൂരിലും, തിരുവനന്തപുരത്തും പോലീസ് തെരച്ചില്‍ നടത്തി. ഗോവ, പൂനെ, ബംഗളൂരു എന്നിവിടങ്ങളിലെ കോണ്‍വന്റുകളില്‍ ജസ്‌നയുണ്ടെന്ന സന്ദേശങ്ങളെ തുടര്‍ന്ന് പോലീസ് അവിടങ്ങളിലും എത്തിയിരുന്നു. അതിനിടെ ജസ്‌നയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.
'താന്‍ മരിക്കാന്‍ പോവുന്നു എന്നായിരുന്നു' ജസ്‌ന അയച്ച അവസാന മെസേജ്. മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിനാണ് ജസ്‌ന ഈ മെസേജ് അയച്ചിരുന്നത്. നേരത്തെ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ല. യുവാവ് ആയിരത്തിലധികം തവണ ജസ്‌നയെ മൊബൈലില്‍ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. അതിലും സംശയിക്കത്തവിധമുള്ള കാര്യങ്ങളൊന്നും കണ്ടെത്താനായില്ല.
കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസിന് ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ജസ്‌നയെ കുറിച്ച് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിച്ചു. ബോക്‌സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
ഇതിനിടെ ജസ്‌നയെ അപായപ്പെടുത്തിയതാകാം എന്ന സംശയത്തെ തുടര്‍ന്ന് പിതാവ് പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ തറ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ജസ്‌നയെ കാണാതായിട്ട് 10 മാസം ആകുന്നതിനിടെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്തയുമായി കര്‍ണാടക പോലീസ് എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jasna missing case: Karnataka police gave good news, Thiruvananthapuram, News, Missing, Case, Trending, Police, Probe, Crime Branch, Kerala.

Powered by Info News For You

Comments
Post a Comment