വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 03.12.2019) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

മാധ്യമപ്രവര്‍ത്തകരെ അവര്‍ സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും മര്‍ദിച്ചും ഭയപ്പെടുത്തിയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രവണത അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. സ്ത്രീത്വം അപമാനിക്കപ്പെടുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുളള സാഹചര്യമുണ്ടാകണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി തുടര്‍നടപടികള്‍ സ്വീകരിക്കും. കൈരളി ടിവി ക്യാമറാ പേഴ്‌സണ്‍ ഷജീല അലി ഫാത്തിമ ഉള്‍പ്പെടെയുളള വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.



Keywords: Kerala, Thiruvananthapuram, News, Women, Case, attack, Harthal, Media, Attack against media workers 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?