മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഹര്‍ത്താലനുകൂലികള്‍; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്ക്
തിരുവനന്തപുരം:(www.kvartha.com 03/01/2019) പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഹര്‍ത്താലനുകൂലികള്‍. ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്കേറ്റു. ബൈജു മാവേലിക്കരയ്ക്കാണ് പരിക്കേറ്റത്. ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് ബൈജുവിന് നേരെ ആക്രമണമുണ്ടായത്.
ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിട്ടത്.
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടന്നു. ആലപ്പുഴ, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സ്ഥലങ്ങളിലായി നിരവധി പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Trending, Harthal, Attack, Media, Injured, Harthal: Attack against media workers, Asianet cameraman injured

Powered by Info News For You

Comments
Post a Comment