നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി ജെ പി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: (www.kvartha.com 26.01.2019) മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി.ജെ.പി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍. കള്ളക്കേസില്‍ പെട്ട് പീഡിപ്പിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി അംഗീകരിക്കണം എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ ഉന്നയിച്ച ആവശ്യം. 2018 സെപ്തംബര്‍ 19-നാണ് രാജീവ ്ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച ശുപാര്‍ശക്കത്തയച്ചത്.
ഐഎസ്ആര്‍ഒയില്‍ ക്രയോജനിക് ഡിവിഷന്റെ ചുമതലയുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു നമ്പിനാരായണന്‍. ജിഎസ്എല്‍വിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. 'വികാസ്' എഞ്ചിന്റെ മുഖ്യശില്‍പിയായിരുന്നു. ചാന്ദ്രയാനും മംഗള്‍യാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. റോക്കറ്റ് - ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശ കത്തില്‍ പറയുന്നു.
1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ പത്മജ വേണുഗോപാല്‍ തന്നെ വെളിപ്പെടുത്തി. ഐ.എസ്.ആര്‍.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു നമ്പി നാരായണനെതിരായുള്ള കേസ്. രാജ്യത്തെ ബഹിരാകാശ പദ്ധതികള്‍ക്ക് ഈ കേസ് വലിയ ആഘാതമേല്‍പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.
കോടതി പ്രഖ്യാപിച്ച 50 ലക്ഷം നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണന്‍ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തതുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണം എന്ന് പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച ചാരക്കേസില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MP Rajeev Chandrasekhar nominated Nambi Narayanan for Padmabhushan, New Delhi, News, Politics, ISRO, Award, Letter, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment