'ശതം സമര്‍പ്പയാമി' മുഖേന അയച്ച പണമെത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: പരാതിയുമായി ശബരിമല കര്‍മ സമിതി



(www.evisionnews.co) ‘ശബരിമല കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക് അയച്ച പണമെത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണെന്ന് പരാതി. തങ്ങളുടെ ധനസമാഹരണ പരിപാടിയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ ബോധപൂര്‍വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായിട്ടാണ് പരാതി. ശബരിമല വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടിയുള്ള നിയമസഹായത്തിനാണ് ‘ശതം സമര്‍പ്പയാമി’യെന്ന പേരില്‍ കര്‍മ്മ സമിതി പുതിയ പദ്ധതി ആരംഭിച്ചത്.

‘ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്‌നേഹാശ്‌ളേഷം’ എന്ന പേരില്‍ ഈ മാസം 17 ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ശബരിമല കര്‍മ്മ സമിതി ധനസമാഹാഹരണത്തിനുള്ള ‘ശതം സമര്‍പ്പയാമി’ ക്ക് തുടക്കമിട്ടത്. പ്രതിഷേധക്കാര്‍ക്ക് നിയമസഹായത്തിനായി 100 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക. തുടര്‍ന്ന് ഇതിന്റെ റസീപ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു കര്‍മ്മ സമിതി നേതാവ് കെ.പി ശശികല ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?