കണ്ണൂരില്‍ സിപി എം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്; ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു
കണ്ണൂര്‍: (05.01.2019 kvartha.com) ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു. സിപി എം ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. സിപിഎം നേതാക്കളായ എ.എന്‍.ഷംസീര്‍, പി.ശശി എന്നിവരുടെ വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എം പി വി മുരളീധരന്റെ വീടിന് നേര്‍ക്കും ബോംബേറുണ്ടായി. തലശ്ശേരി വാടിയില്‍പീടികയിലെ തറവാട് വീടിനു നേരെയാണു അര്‍ധരാത്രിയോടെ ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കില്ല...
പ്രതിഷേധ പ്രകടനങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേയ്ക്ക് കടന്നതോടെ ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു. അയല്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് സേനയെ കണ്ണൂരിലേയ്ക്ക് എത്തിക്കുന്നുണ്ട്. അക്രമസംഭവങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച കണ്ണൂരില്‍ സമാധാന യോഗം വിളിച്ചിരുന്നു. എ എന്‍ ഷംസീര്‍ അടക്കമുള്ള നേതാക്കള്‍ സമാധാന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഷംസീറിന്റെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്.
സിപി എം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ശശിയുടെ വീടിന് നേര്‍ക്കും ഇന്നലെ ആക്രമണമുണ്ടായി. ഇതിനിടെ ഇരിട്ടിയില്‍ സിപി എം പ്രവര്‍ത്തകന് വെട്ടേറ്റു. വാടിയില്‍ പീടികയിലുള്ള വൈശാഖനാണ് വെട്ടേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, Sabarimala protest

Powered by Info News For You

Comments
Post a Comment