സന്നിധാനത്ത് എത്തിയെങ്കിലും ബിന്ദുവിനും കനകദുര്‍ഗയ്ക്കും തിരക്കിനിടയില്‍ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാനായില്ല; വിഡീയോ ക്ലിപ്പില്‍ പതിഞ്ഞ സംസാരം പുറത്ത്
ശബരിമല: (www.kvartha.com 04.01.2019) പോലീസ് സംരക്ഷണയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സന്നിധാനത്ത് എത്തിയെങ്കിലും അഡ്വ. ബിന്ദുവിനും കനകദുര്‍ഗയ്ക്കും തിരക്കിനിടയില്‍ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാനായില്ല! പമ്പയില്‍ നിന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ ജ്യോതിര്‍ നഗറിലെത്തിച്ച ഇവരെ ബെയ്‌ലി പാലത്തിന്റെ പടിക്കെട്ടിലൂടെ ഇറക്കി ദേവസ്വം മെസിനും അരവണപ്ലാന്റിനും സമീപത്തുകൂടിയാണ് പോലീസ് വടക്കേ നടയിലെത്തിച്ചത്. തുടര്‍ന്ന് സ്റ്റാഫ് ഗേറ്റുവഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
കറുപ്പ് ചുരിദാറണിഞ്ഞ് കറുത്ത ഷാളുകൊണ്ട് മുഖം മറച്ചാണ് ഇവര്‍ എത്തിയത്. മുകളിലെത്തിയ ഇവര്‍ കൊടിമരച്ചുവട്ടിലേക്ക് വളരെവേഗത്തില്‍ നടന്നടുത്തു. പോലീസുകാര്‍ വഴിമാറിക്കൊടുത്തതോടെ ബലിക്കല്ലിന് സമീപത്തുകൂടി അകത്തേക്ക് പ്രവേശിച്ചു. ഈ സമയം തിടപ്പള്ളിയില്‍ തന്ത്രി കണ്ഠര് രാജീവരരുടെയും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ഗണപതിഹവനം നടക്കുകയായിരുന്നു.
ദര്‍ശനത്തിനുള്ള മൂന്നാമത്തെ നിരയുടെയും പിന്നിലെത്തിയ ഇവര്‍ ക്യൂവിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് മുന്‍പിലേക്ക് നീങ്ങി. ശ്രീകോവിലില്‍ ദര്‍ശന ഭാഗത്തുനിന്ന് മുന്നിലെ ഇറക്കത്തിലേക്ക് തള്ളപ്പെട്ടതോടെ അയ്യപ്പവിഗ്രഹം ദര്‍ശിക്കാനുള്ള അവസരവും നഷ്ടമായി.

ഇതിനുശേഷം സോപാനത്തിലേക്ക് കയറാനുള്ള ശ്രമവും വിഫലമായതോടെ മഫ്തിയില്‍ ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ പോലീസ് ഇരുവരെയും ഇവിടെ നിന്ന് പടിഞ്ഞാറെ നടവഴി വന്ന വഴിയിലൂടെ തിരിച്ച് കൊണ്ടുപോയി. ഭക്തരുടെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തിയെങ്കിലും അയ്യപ്പ വിഗ്രഹം ദര്‍ശിക്കാന്‍ കഴിയാത്തതിന്റെ നിരാശ ഇവര്‍ പ്രകടിപ്പിച്ചെങ്കിലും ഇവരെ എത്തിച്ച വഴിയിലൂടെ അതിവേഗം പോലീസ് തിരികെ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ പുറത്തുവിട്ട വിഡീയോ ക്ലിപ്പിലും ഈ സംസാരം പതിഞ്ഞിട്ടുണ്ട്.
യുവതികള്‍ സന്നിധാനത്തെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടയിലാണ് പുതിയ വിവരം. പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് മഫ്തിയിലെത്തിയ പോലീസുകാരുടെ സംരക്ഷണയിലാണ് യുവതികള്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

അതേസമയം കഴിഞ്ഞദിവസം 46കാരിയായ ശ്രീലങ്കന്‍ യുവതിയും സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തിയെന്ന വാര്‍ത്തകളും ഇപ്പോള്‍പുറത്തുവരുന്നു. നേരത്തെ തന്നെ പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടില്ലെന്ന് പറഞ്ഞ ശശികല എന്ന യുവതി പ്രതിഷേധങ്ങളെ ഭയന്ന് പോലീസുകാരുടെ തിരക്കഥ അനുസരിച്ചാണ് കള്ളം പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ പോലീസും സര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിച്ചിരിക്കയാണ്. 46കാരിയായ തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ഇക്കാര്യം തെളിയിക്കാന്‍ തന്റെ കയ്യില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെന്നും ശശികല പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 Women Below 50 Enter Sabarimala, Temple Reopens After "Purification", Sabarimala Temple, News, Religion, Sabarimala Temple, Women, Trending, Clash, Kerala.

Powered by Info News For You

Comments
Post a Comment