ബച്ചാവോ ഉപ്പള സ്റ്റേഷന്‍: ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് റെയില്‍വെ അധികൃതര്‍
ഉപ്പള (www.evisionnews.co): ബച്ചാവോ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരംഫലം കാണുന്നു. സമരത്തിന്റെ 17-ാംദിവസം റെയില്‍വേ ബോര്‍ഡ് ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന പി. കരുണാകരന്‍ എം.പിയുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
നിരവധി പേരാണ് ദിവസേന സമര പന്തല്‍ സന്ദര്‍ശിച്ചത്. 17-ാം ദിനം ഹസീം മണിമുണ്ട അധ്യക്ഷത വഹിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉപദേശക സമിതി അംഗം ആര്‍. പ്രശാന്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗോള്‍ഡന്‍ റഹ്മാന്‍ സ്വാഗതവും മജീദ് പച്ചമ്പളം നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment