ബാവിക്കരയില്‍ തയ്യല്‍ കടയുടമയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): തയ്യല്‍ കടയുടമയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍ പായോലം സ്വദേശിയും കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ റോഡില്‍ ഫാഷന്‍ സ്റ്റിച്ചിംഗ് സെന്റര്‍ കടയുടമയുമായ സി. മോഹനനെ (51)യാണ് ബാവിക്കര തൂക്കുപാലത്തിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് കടയടച്ച് നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ വിനയ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അഖില്‍, നിഖില്‍ (വിദ്യാര്‍ത്ഥികള്‍).
Powered by Info News For You
Comments
Post a Comment