ഒരു നിമിഷം നില്‍ക്കൂ; ജീവന്‍ നിങ്ങളുടേതാണ്!

കുണ്ടംകുഴി: (www.kasargodvartha.com 20.01.2019) തിരക്കിട്ട ജീവിതയാത്രയില്‍ റോഡപകടങ്ങള്‍ പതിവാകുന്ന ഈ കാലഘട്ടത്തില്‍ ട്രാഫിക് നിയങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുഭയാത്ര എന്ന പേരില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

വാഹനയാത്രക്കാരെ കൈകാണിച്ചു നിര്‍ത്തി സ്‌നേഹപൂര്‍വം റോഡ് നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. രണ്ടു മണിമണിക്കൂര്‍ കൊണ്ട് ഇരുന്നൂറിലധികം ചെറുതും വലുതുമായ വാഹന ഡ്രൈവര്‍മാരെ ഇത്തരത്തില്‍ ബോധവല്‍ക്കരിച്ചു. പരിപാടി കാസര്‍കോട് എം.വി.ഐ ടി. വൈകുണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുകുമാരന്‍, മധുസൂതനന്‍, എസ്.പി.സി സി.പി.ഒ കെ.അശോകന്‍, ലീഡര്‍മാരായ അശ്വിന്‍, ഗായത്രി എന്നിവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kundamkuzhi, Kundamkuzhi school SPC Unit Road awareness program conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?