പ്രൈംടൈം ചര്‍ച്ചകള്‍ അസഹ്യം: ആക്രോശങ്ങള്‍ ടി.ആര്‍.പി റേറ്റിങ്ങ് കൂട്ടില്ല: അനിത പ്രതാപ്
കോഴിക്കോട് (www.evisionnews.co): വടക്കെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തിന്റെ അത്രയും മോശമല്ലെങ്കിലും കേരളത്തിലെ മാധ്യമപ്രവര്‍ത്തനം പ്രത്യേകിച്ച് പ്രൈംടൈം ചര്‍ച്ചകള്‍ അസഹ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപ്. റേറ്റിങ്ങും ടി.വി ചാനലുകള്‍ തമ്മിലുള്ള മത്സരവും കാരണം കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നുവെന്നും അവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പഴഞ്ചരായ എഡിറ്റര്‍മാര്‍ കരുതുന്ന പോലെ ഉച്ചത്തിലുള്ള സംസാരവും ആക്രോശങ്ങളും ടി.ആര്‍.പി റേറ്റിങ്ങ് കൂട്ടുകയില്ല. ഞാനിത്ര ആത്മവിശ്വാസത്തോടെ പറയാന്‍ കാരണം ഞാന്‍ ഒരുപാട് പേരോട് ഇതിനെ പറ്റി സംസാരിച്ചിട്ടുള്ളത് കൊണ്ടാണെന്നും അനിത പ്രതാപ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അനിത.
ആളുകള്‍ക്ക് ഇതാണ് ഇഷ്ടമെന്നത് തെറ്റിദ്ധാരണയാണ്. വ്യത്യസ്തമായൊരു ആശയം തുടങ്ങി വെച്ചാല്‍ മറ്റുള്ളവര്‍ അത് പിന്തുടരുമെന്നതില്‍ സംശയമില്ല. എന്നാല്‍ നിലവില്‍ എല്ലാവരും ഒരേ ചേരുവ തന്നെയാണ് പരീക്ഷിക്കുന്നത്.നല്ല മിടുക്കരായ മാധ്യമപ്രവര്‍ത്തകറുള്ള സംസ്ഥാനമാണ് കേരളം. നഷ്ടപ്പെട്ടുപോയ പ്രതാപമെല്ലാം തിരിച്ചു പിടിക്കാന്‍ എളുപ്പമാണ്. നിലവിലെ സാഹചര്യം അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന തരത്തിലേക്ക് മാറ്റിയെടുത്താല്‍ മതിയെന്നും അവര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment