ഓടുമേഞ്ഞ വീട് അഗ്നിക്കിരയായി

മഞ്ചേശ്വരം: (www.kasargodvartha.com 08.01.2019) ഓടുമേഞ്ഞ വീട് അഗ്നിക്കിരയായി. വൊര്‍ക്കാടി മജീര്‍പ്പള്ള ധര്‍മനഗറിലെ പരേതനായ രാംദാസിന്റെ വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രാംദാസിന്റെ ഭാര്യ ഗിരിജ, മകന്‍ ഗണേശ് എന്നിവരാണ് വീട്ടില്‍ താമസം.

ഗിരിജയും മകനും മജീര്‍പ്പള്ളയിലുള്ള ജ്യൂസ് കടയിലേക്ക് പോയ സമയത്തായിരുന്നു വീടിന് തീപിടിച്ചത്. ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തീയണച്ചുവെങ്കിലും അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടിലെ ഇലക്ട്രോണിക്‌സ് സാധനങ്ങളും രേഖകളുമടക്കം സര്‍വ സാധനങ്ങളും അഗ്നിക്കിരയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, fire, Fire in house at Manjeshwaram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?