ഗവര്‍ണര്‍ പി സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കം; വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രശംസ
തിരുവനന്തപുരം: (www.kvartha.com 26.01.2019) സംസ്ഥാനവും 70-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാര്‍ന്ന തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 മണിയോടെയാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. അതിന് ശേഷം നടന്ന പ്രസംഗത്തില്‍ വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണം സുതാര്യമായി മുന്നോട്ട് പോകണം, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മിതി അടിയന്തരപ്രധാന്യം അര്‍ഹിക്കുന്നതായി ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ മന്ത്രി ഇ.പി. ജയരാജന്‍, എറാകുളത്ത് മന്ത്രി എ.സി. മൊയ്തീന്‍. പാലക്കാട് കോട്ടമൈതാനിയില്‍ മന്ത്രി എ.കെ. ബാലന്‍, മറ്റു ജില്ലകളില്‍ സംസ്ഥാന മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Republic day Celebrations Kerala, Thiruvananthapuram, News, Politics, Republic Day, Celebration, Governor, Pinarayi vijayan, Narendra Modi, Kerala.
Keywords: Republic day Celebrations Kerala, Thiruvananthapuram, News, Politics, Republic Day, Celebration, Governor, Pinarayi vijayan, Narendra Modi, Kerala.
Powered by Info News For You

Comments
Post a Comment