തസ്ലിം കാസര്‍കോട്ടെത്തിയത് ആര്‍.എസ്.എസ് നേതാക്കളെ ലക്ഷ്യംവെച്ച്: ക്വട്ടേഷന്‍ നല്‍കിയത് മുംബൈ അധോലോക സംഘം
കാസര്‍കോട് (www.evisionnews.co): ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത തസ്ലിം കാസര്‍കോട്ടെത്തിയത് ആര്‍.എസ്.എസ് നേതാക്കളെ ലക്ഷ്യംവെച്ച്. മുംബൈ കേന്ദ്രമാക്കിയുള്ള പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘം നല്‍കിയ ക്വട്ടേഷനുമായാണ് തസ്ലിം കാസര്‍കോട്ട് എത്തിയതെന്നാണ് വിവരം. കര്‍ണാടകയിലെ പ്രമുഖ ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ട് ഉള്‍പ്പടെ കൊലപ്പെടുത്താനായിരുന്നു മുംബൈ സംഘം ക്വട്ടേഷന്‍ നല്‍കിയത്.
ഞായറാഴ്ചയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ സ്പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കാസര്‍കോട് ജില്ലാ പോലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചത്. ക്വട്ടേഷന്‍ സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിന്റെ സംഭാഷണ വിവരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തിയത്. ഇപ്പോള്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ടീമിന്റെ കസ്റ്റഡിയിലുള്ള തസ്ലീമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. നേരത്തെ തസ്ലിം ബി.ജെ.പിയുടെ മൈനോറിറ്റി മോര്‍ച്ചയുടെ നേതാവായി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും പിന്നീട് ബിജെപി നേതൃത്വം തന്നെ തസ്ലീമിനെ ഒഴിവാക്കിയിരുന്നതായുമാണ് അറിയുന്നത്.
Powered by Info News For You
Comments
Post a Comment