ഹര്‍ത്താലിനിടെയുണ്ടായ അക്രമം സ്വാഭാവിക ജനരോഷം മാത്രം: പി എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: (www.kvartha.com 03.12.2019) ഹര്‍ത്താലിനിടെയുണ്ടായ അക്രമം സ്വാഭാവിക ജനരോഷം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് നടന്ന വ്യാപക അക്രമത്തെ ന്യായീകരിച്ചായിരുന്നു ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. ബിജെപി.
ചിരപുരാതനമായ ആചാരം ലംഘിച്ച് പരിപാവനമായ ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോഴുണ്ടായ സ്വാഭാവിക ജനരോഷമാണ് സംസ്ഥാനത്ത് കണ്ടതെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വിശദീകരണം. നിര്‍ഭാഗ്യവശാല്‍ ഈ ജനരോഷത്തിനിടെ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി രാഷ്ട്രീയ ദുരുദ്ദേശത്തോടെ അഴിച്ചുവിട്ട അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപിയില്‍ അടിച്ചേല്‍പിക്കുന്നത് ആരോഗ്യകരമല്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം പാടില്ലാത്തതായിരുന്നു. എന്നാല്‍ ബിജെപിയെ ബഹിഷ്‌കരിക്കാനുളള ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. ഒരു പക്ഷെ കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇങ്ങനെ ഒരു മാധ്യമ ബഹിഷ്‌ക്കരണം ഇത് ആദ്യമായിരിക്കുമെന്നും ശ്രീധരന്‍പിള്ള വിശദമാക്കുന്നു.
പൊതുസമൂഹത്തിനു പൊതുവേയും, മാധ്യമസമൂഹത്തിന് പ്രത്യേകിച്ചും ഇത് ഭൂഷണമല്ല. രാഷ്ട്രീയ താല്‍പര്യങ്ങളുടെ ചട്ടുകമായി ചില മാധ്യമ പ്രവര്‍ത്തകര്‍ അധപതിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശ്രീധരന്‍പിള്ള പത്രക്കുറിപ്പില്‍ വിശദമാക്കി.
രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു.

Keywords: Kerala, Thiruvananthapuram, News, Harthal, BJP, Assault, Violence, PS Sreedharan Pillai supports violence during Hartal
Powered by Info News For You

Comments
Post a Comment