ഈ ബസില്‍ പോക്കറ്റടിക്കാനും യാത്രക്കാരികളെ ശല്യം ചെയ്യാനുമാണ് ഉദ്ദേശമെങ്കില്‍ വേണ്ടെന്ന് വെച്ചോളൂ; പിടിവീഴും, ഉറപ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) ഈ ബസില്‍ പോക്കറ്റടിക്കാനും യാത്രക്കാരികളെ ശല്യം ചെയ്യാനുമാണ് ഉദ്ദേശമെങ്കില്‍ വേണ്ടെന്ന് വെച്ചോളൂ. പിടിവീഴുമെന്ന് ഉറപ്പാണ്. ജില്ലാശുപത്രി -പൊയ്യക്കര കാഞ്ഞങ്ങാട്- കടപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീശബരി ബസിലാണ് പോക്കറ്റടിക്കാരെയും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പെടുന്നവരെ പിടികൂടാന്‍ സി സി ടി വി സ്ഥാപിച്ചത്.

ബസുകളില്‍ സ്ഥാപിച്ച ക്യാമറകണ്ണുകള്‍ സദാസമയവും യാത്രക്കാരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും. വടക്കന്‍ കേരളത്തില്‍ ആദ്യമായാണ് സ്വകാര്യ ബസില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത്. അരയി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ബസുകളും.

 ബസിനകത്തെ അതിക്രമങ്ങള്‍ പിടികൂടുന്നതിന് പുറമെ അനധികൃതമായി ഓട്ടോറിക്ഷകള്‍ നടത്തുന്ന സമാന്തര സര്‍വ്വീസും, അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങളും നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്താന്‍ കഴിയും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി സ്വകാര്യ ബസുകളില്‍ മോഷണം ആവര്‍ത്തിച്ചപ്പോഴാണ് ബസിനകത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആഗ്രഹം അഭിലാഷില്‍ ഉണ്ടായത്.

എല്ലാ സ്വകാര്യ ബസുകളിലും ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചാല്‍ ബസുകളിലുണ്ടാകുന്ന മോഷണവും അക്രമവും തടയാന്‍ കഴിയുമെന്നാണ് അഭിലാഷ് പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CCTV installed in private Bus, Kanhangad, news, Bus, Crime, Theft, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?