വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിന് പിടിയില്‍
മലപ്പുറം (www.evisionnews.co): വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിനിടെ പിടിയിലായി. എന്‍.ജി.ഒ യൂണിയന്‍ അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുനില്‍ കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്. രണ്ട് ലിറ്റര്‍ ചാരായം, 40 ലിറ്റര്‍ വാഷ്, ബാരല്‍, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ തുടങ്ങിയ വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ഭാര്യയുടെ പേരിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍വെച്ചാണ് ഇയാള്‍ ചാരായം വാറ്റിയത്. സംശയം തോന്നി വീടുവളഞ്ഞ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒടുവില്‍ ബന്ധുതന്നെയാണ് ഇയാള്‍ക്കതിരെ എക്സൈസിന് മൊഴി നല്‍കിയത്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനില്‍ കമ്മത്തിനെ കോടതി റിമാന്റ്് ചെയ്തു.
Powered by Info News For You

Comments
Post a Comment