മതിലുകള്‍ മാത്രമേ ഇന്ന് കേരളത്തില്‍ ഉള്ളു; പ്രൊഫ. വി മധുസൂദനന്‍ നായര്‍
പാലാ:(www.kasargodvartha.com 23/01/2019) മതിലുകള്‍ മാത്രമേ ഇന്ന് കേരളത്തില്‍ ഉള്ളൂവെന്ന് പ്രൊഫ. വി മധുസൂദനന്‍ നായര്‍. ഫ്രണ്ട്‌സ് ഓഫ് ലത സംഘടിപ്പിച്ച നാടിന്റെ ജലസുരക്ഷക്കായി പുഴയൊഴുക്ക് തിരിച്ചുപിടിക്കുക സംസ്ഥാന തല ക്യാമ്പയിന്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ദൈവത്തിനും, ജാതിക്കും, പാര്‍ട്ടിക്കുമെല്ലാം മതിലുകളാണ്.
വീട്ടിനുള്ളില്‍ വരെ മതിലുകളായി. താന്‍ പിറന്ന വീട്ടില്‍ മതിലുകളില്ലായിരുന്നു. എല്ലാവരും കൂടി കിടന്നിരുന്നത് തിണ്ണയിലായിരുന്നു അന്ന് ആകാശം കൂട്ടിനുണ്ടായിരുന്നു. നക്ഷത്രങ്ങളെ കണ്ട് നിലാവിനെ പുതച്ച് കിടക്കാമായിരുന്നു. ഇന്ന് മനുഷ്യന് ഒന്നിനേയും വിശ്വാസമില്ല. ഒരു പ്രകൃതി വസ്തുവിനേയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ഇന്ന് കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെ കൂട്ടുപിടിക്കുന്നത്.
പുഴയെ വിശ്വാസമില്ല, തോടിനെ വിശ്വാസമില്ല, മഴയെ വിശ്വാസമില്ല, കമ്പനി വെള്ളത്തെ വിശ്വാസമാണ്. പ്രപഞ്ചത്തിന്റെ മഹാദാനമായ ജലത്തെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥ പണ്ടു കാലങ്ങളില്‍ ഇല്ലായിരുന്നു. അന്ന് പഠിപ്പും ഡിഗ്രിയുമൊന്നുമില്ലാത്ത പൂര്‍വ്വികര്‍ക്ക് ഒരു നദിയില്‍ നിന്ന് ഒരു കൈക്കുമ്പിളില്‍ കോരിയെടുക്കുന്ന ജലത്തെ വിശ്വാസമായിരുന്നു. ആ നദിയെ അവര്‍ സ്‌നേഹിച്ചിരുന്നു. പഴയ വേദങ്ങളില്‍ പറയുന്നത് ജലം വിദ്യയും അറിവുമാണെന്നാണ്. ഇന്നത്തെ കാലത്ത് കുട്ടികളെ കൃത്രിമ വാക്കും കൃത്രിമ ജലവും കൊടുത്താണ് വളര്‍ത്തുന്നത്. കുട്ടിയെ ആദ്യം കൂവാനാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ ജലസുരക്ഷക്കായി പുഴയൊഴുക്ക് തിരിച്ച് പിടിക്കുക എന്ന മുദ്രാവാക്യവുമായി ജനുവരി 22 മുതല്‍ ജലദിനമായ മാര്‍ച്ച് 22 വരെ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ ആണ് തുടക്കമായത്. അല്‍ഫോന്‍സാ കോളജിലെ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എസ് പി രവി അധ്യക്ഷനായിരുന്നു. സി ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ് രാമചന്ദ്രന്‍, അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ജിജി മോള്‍ എം ജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ പ്രൊഫ. കെ പി ജോസഫ് നയിച്ചു. മീനച്ചില്‍ നദീസംരക്ഷണ സമിതിയും പാലാ അല്‍ഫോന്‍സാ കോളജുമായിരുന്നു ക്യാമ്പയിന്‍ സംഘാടകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, River, College, Prof. V Madhusoodanan against river protection

Powered by Info News For You

Comments
Post a Comment