ഐ ആര്‍ സി ടി സി അഴിമതി കേസില്‍ ലാലുവിനും ഭാര്യയ്ക്കും മകനും ജാമ്യം

ന്യൂഡല്‍ഹി: (www.kvartha.com 28.01.2019) ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിയ്ക്കും മകന്‍ തേജസ്വി യാദവിനും ഡെല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം മൂന്നുപേരും കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യം ലഭിച്ചെങ്കിലും കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിയായതിനാല്‍ ലാലു ജയിലില്‍ തുടരേണ്ടി വരും. ഫെബ്രുവരി 11നാണ് ഇനി കേസ് പരിഗണിക്കുക.

ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ടെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ 2018 ഏപ്രില്‍ 16 നാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Delhi Court grants regular bail to Lalu Prasad Yadav, family members in IRCTC case, New Delhi, News, Chief Minister, Politics, Bail, Court, Jail, Corruption, National.

2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഐ.ആര്‍.സി.ടി.സിയുടെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ കരാര്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ കൈക്കൂലിയായി പട്‌നയിലെ മൂന്ന് ഏക്കര്‍ വാണിജ്യ സ്ഥലം സ്വീകരിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ഐ.ആര്‍.സി.ടി.സി ഹോട്ടല്‍ അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റ് 24നാണ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ 44 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi Court grants regular bail to Lalu Prasad Yadav, family members in IRCTC case, New Delhi, News, Chief Minister, Politics, Bail, Court, Jail, Corruption, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?