നിഷിനെ ഗവേഷണ സ്ഥാപനമാക്കും, ശേഷി ഇരട്ടിപ്പിക്കും: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: (www.kvartha.com 18.01.2019) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) മികച്ച ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുമെന്നും ശേഷി ഇരട്ടിയാക്കുമെന്നും ആരോഗ്യ, സാമൂഹ്യനീതി വകുപ്പു മന്ത്രി ശ്രീമതി കെ.കെ ശൈലജ പറഞ്ഞു.
നൂതനസാങ്കേതിക വിദ്യകളെക്കുറിച്ച്, ഭിന്നശേഷിക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്താനുള്ള അസിസ്റ്റീവ് ടെക്‌നോളജി പ്രദര്‍ശനവും ഭിന്നശേഷിയുമായി ബന്ധപ്പെട്ട രണ്ട് സെമിനാറുകളും നിഷില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൃശൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ അന്‍ഡ് റീഹാബിലിറ്റേഷനെ ആഗോള നിലവാരമുള്ള സ്ഥാപനമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ സഹായത്തിനായുള്ള വിവിധതരം പ്രോജക്ടുകള്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വയോധികര്‍ക്കായുള്ള സായംപ്രഭ, ശ്രവണശേഷി കുറഞ്ഞവര്‍ക്കുവേണ്ടിയുള്ള കാതോരം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുവേണ്ടിയുള്ള മഴവില്ല് തുടങ്ങിയവയെല്ലാം ഇതില്‍ പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.ജി സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മുഖ്യപ്രഭാഷണവും, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെറിബ്രല്‍ പാള്‍സി വൈസ് ചെയര്‍പേര്‍ഴ്‌സണും ട്രസ്റ്റിയുമായ പത്മശ്രീ ഡോ. സുധ കൗള്‍, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ഹാംഫയര്‍ അസിസ്റ്റീവ് ടെക്‌നോളജി പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡോ. തെരേസെ വില്‍ക്കോം എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളും, കമ്പനികളും വികസിപ്പിച്ചെടുത്ത സാങ്കേതിക ഉപകരണങ്ങളുടെ ദ്വിദിന പ്രദര്‍ശനമാണ് നിഷില്‍ നടക്കുന്നത്. എല്ലാവര്‍ക്കും പ്രവേശനമുള്ള ഈ പ്രദര്‍ശനത്തില്‍ കാഴ്ചയില്ലാത്തവര്‍ക്ക് വഴികാട്ടാനും, വായിക്കുവാനും സഹായിക്കുന്ന ഉപകരണങ്ങള്‍, സംസാരശേഷി ഇല്ലാത്തവരെ ആശയവിനിമയത്തിനു സഹായിക്കുന്ന ഉപാധികള്‍, ശാരീരിക ക്ഷമതകുറഞ്ഞവവര്‍ക്ക് ചലനശേഷി കൈവരിക്കാന്‍ സഹായിക്കുന്ന സാമഗ്രികള്‍ എന്നിവയെല്ലാമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ധനസഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശനശാലയില്‍ ലഭ്യമാണ്. നിലവില്‍ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്നതു കൂടാതെ, പുതിയ സംരംഭകര്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപകാരപ്രദമാകുന്നതാണ് ഈ പ്രദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് fatvc.nish.ac.in -ല്‍ നിന്ന് ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Minister K.K. Shailaja, Kerala, News, Capacity of NISH to be doubled soon: Health Minister

Powered by Info News For You

Comments
Post a Comment