നന്മ ചെയ്ത് ജീവിക്കുന്ന സ്ത്രീയ്ക്കും പുരുഷനും മഹത്തായ പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്; ഒരു മതവും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നില്ല: മന്ത്രി കെ കെ ശൈലജ
കാസര്‍കോട്: (www.kasargodvartha.com 01.01.2019) നന്മ ചെയ്ത് ജീവിക്കുന്ന സ്ത്രീയ്ക്കും പുരുഷനും മഹത്തായ പ്രതിഫലം ലഭിക്കുമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതെന്ന് ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വനിതാ മതിലില്‍ ആദ്യ കണ്ണിയായി അണിനിരന്ന ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു മതവും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുമ്പാണ്ടായിരുന്ന ദുരാചാരങ്ങളാണ് ഇപ്പോള്‍ ആചാരങ്ങളായി പുനരവതരിപ്പിക്കുന്നത്. സതിയുള്‍പ്പെയുള്ള ഹീന ആചാരങ്ങളെ ബ്രീട്ടീഷുകാര്‍ നിരോധിച്ചപ്പോള്‍ അതിനെതിരെ സമരം ചെയ്തവരുടെ പിന്തുടര്‍ച്ചക്കാരാണ് സമൂഹത്തില്‍ സമത്വത്തിനും നീതിക്കും നിരക്കാത്ത ആചാരങ്ങള്‍ സൃഷ്ടിക്കുന്നത്. മന്ത്രി പറഞ്ഞു.
അടിമത്വവും ജന്മിത്വവും നാടുവാഴിത്തവും അവസാനിപ്പിക്കുന്നതിനും സമൂഹത്തില്‍ ഉണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കെതിരെയും പോരാട്ടം നടത്തിയിരുന്നത് ഇവിടത്തെ താഴ്ന്ന വിഭാഗം ആളുകളായിരുന്നു. വേദം പഠിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന നിയമം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണ്. ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടിയാണെന്ന് പ്രചരിപ്പിച്ച് വിശ്വാസികളില്‍ ഭീതിയുണ്ടാക്കിയാണ് പാവപ്പെട്ടവരെ വരേണ്യവര്‍ഗം ചൂഷണം ചെയ്തിരുന്നത്.
അടിമകളെ ചങ്ങലകളില്‍ ബന്ധിച്ചായിരുന്നു തൊഴിലിടങ്ങളില്‍ പോലും ജോലി ചെയ്യിപ്പിച്ചിരുന്നത്. താഴ്ന്ന വിഭാഗക്കാരെ പലതരത്തിലുള്ള ക്രൂരതകള്‍ക്കും ഇരയാക്കിയിരുന്നു. പ്രസവ സമയത്ത് പോലും അടിമസ്ത്രീയുടെ കാലുകള്‍ ചങ്ങലകളില്‍ നിന്നു മോചിതമായിരുന്നില്ല. ഇത്തരത്തിലുള്ള എല്ലാ അനീതികള്‍ക്കെതിരെയും ശക്തമായ പോരാട്ടം നടത്തിയാണ് കേരളം ഇന്നു കാണുന്ന പുരോഗതി കൈവരിച്ചതെന്നും കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Women wall, KK Shailaja Teacher, Kasaragod, News, KK Shailaja teacher on women wall

Powered by Info News For You

Comments
Post a Comment